കാഞ്ഞാര്‍: തക്കാളി വില കുതിച്ചുയരുന്നു. ചില്ലറ വില്പന കടകളില്‍ തക്കാളിയുടെ വില 80നും 100 നും ഇടയിലാണ്. ഒരാഴ്ചകൊണ്ടാണ് തക്കാളി വില നൂറിനോട് അടുത്തത്.
അയല്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയാണ് തക്കാളി വില കൂടുവാന്‍ കാരണം. 6 മാസം മുമ്പ് തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞിരുന്നു. 1 കിലോ തക്കാളി 10 രൂപയ്ക്ക് വരെ അന്ന് ലഭിക്കുമായിരുന്നു.
പച്ചക്കറി വിലകള്‍ എല്ലാം ഉയര്‍ന്ന് നില്‍ക്കുകയാണ്. 50 രൂപയില്‍ താഴെ ലഭിക്കുന്ന പച്ചക്കറികള്‍ മാര്‍ക്കറ്റില്‍ ഇല്ല.ചെറു ഉള്ളിയുടെയും വില താഴതെ നൂറിനടുത്ത് നില്ക്കുന്നു. പച്ചക്കറികള്‍ക്ക് വില ഉയര്‍ന്നതോടെ പച്ചക്കറി വാങ്ങാന്‍ എത്തുന്ന സാധാരണ കാരന്റെ പോക്കറ്റ് കാലിയായിക്കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: