കട്ടപ്പന: കട്ടപ്പന ഇടുക്കികവലയില്‍ സംസ്ഥാന ഹൈവേയുടെ ഭാഗമായ കലുങ്കിന്റെ കൈവരി പൊളിച്ച് സ്വകാര്യ വ്യക്തി തന്റെ വ്യാപാര സ്ഥാപനത്തിന്റെ വിസ്തീര്‍ണം വര്‍ദ്ധിപ്പിച്ചു. ഇടുക്കി കവല പിക്ക്അപ്പ് സ്റ്റാന്റിന് സമീപത്തുള്ള ഹോട്ടലുടമയാണ് കയ്യേറ്റം നടത്തിയിരിക്കുന്നത്. റോഡിന്റെ സംരക്ഷണ ഭിത്തിയോട് ചേര്‍ന്നുള്ള ഭാഗത്തെ കലുങ്ക് പൊളിച്ചു മാറ്റിയാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. അധികം ആരും ശ്രദ്ധിക്കപ്പെടാത്ത ഭാഗം ആയതിനാലാണ് സ്വകാര്യ വ്യക്തി കയ്യേറ്റം നടത്തിയതെന്നാണ് സൂചന. കലുങ്കിന്റെ അടിയിലൂടെയുള്ള കൈത്തോട് ലോപിച്ച് ഒരു ചെറിയ കാനയായി മാറിയിരിക്കുകയാണ്. കൈത്തോടിന്റെ ഇരുവശങ്ങളും കൈയ്യേറിയതായും പരാതി ഉണ്ട്.
സമീപത്തെ ഹെഡ് ലോഡ് തൊഴിലാളികളുടേയും ഡ്രൈവര്‍മാരുടേയും ശ്രദ്ധയില്‍ പെട്ടതോടെയാണ് കയ്യേറ്റം പുറം ലോകം അറിയുന്നത്. കലുങ്കിന്റെ കൈവരി തകര്‍ത്തതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിട്ട് മൂടിയ നിലയിലാണ്. കയ്യേറ്റം നടത്തിയ സ്വകാര്യ വ്യക്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ അതികൃതര്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: