കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്

Monday 17 July 2017 8:29 pm IST

മറയൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാന്തല്ലൂര്‍ കുണ്ടക്കാട് വാഴപ്പള്ളി ഭാനുവിന്റെ ഭാര്യ സരോജനി (55) മകള്‍ ദേവി (28), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദേവിയുടെ രണ്ട് കണ്ണിനും കാഴ്ച ശക്തിയില്ലാത്തതാണ്.ഇന്നലെ വൈകിട്ടാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ വീടിന് സമീപമെത്തിയ കാട്ടാനക്കൂട്ടമാണ് ആക്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.