ഭവന നിര്‍മ്മാണ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

Monday 17 July 2017 8:51 pm IST

  കാക്കനാട്: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകളുടെയും വിവാഹബന്ധം വേര്‍പെടുത്തിയവരുടെയും ഉപേക്ഷിക്കുന്നവരുടെയും ഭവന പുനരുദ്ധാരണത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വീട് അറ്റകുറ്റപ്പണിക്ക് 50,000 രൂപ ലഭിക്കും. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബിപിഎല്‍ കുടുംബമാകണം. അപേക്ഷ ഫോറം ജില്ല ന്യൂനപക്ഷ ക്ഷേമ സെക്ഷന്‍, ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രം എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 31.      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.