കോണ്‍ഗ്രസും ഇടതുപക്ഷവും നയം വ്യക്തമാക്കണം: പുഞ്ചക്കരി സുരേന്ദ്രന്‍

Monday 17 July 2017 9:12 pm IST

പാലക്കാട്: ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ രൂപീകരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കോണ്‍ഗ്രസവും ഇടതുപക്ഷ പാര്‍ട്ടികളും പിന്നാക്ക വിഭാഗങ്ങളോടുള്ള നയം വ്യക്തമാക്കണമെന്ന് ഒബിസി മോര്‍ച്ച സംസ്ഥാനപ്രസിഡണ്ട് പുഞ്ചക്കരി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഒബിസി മോര്‍ച്ച ജില്ലാകമ്മറ്റി യോഗം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒബിസി കമ്മീഷന്റെ ഭരണഘടനാപദവി സംബദ്ധിച്ച ബില്ല് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിച്ചപ്പോള്‍ എതിര്‍പ്പുമായി വന്നത് പ്രതിഷേധാര്‍ഹമാണ്. പിന്നാക്ക വിഭാഗങ്ങളെ വെറും വോട്ട് കുത്തികളായി മാത്രം കാണുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും പിന്നാക്കക്കാരോട് കാണിക്കുന്ന വഞ്ചനയ്ക്ക് കനത്തവില നല്‍കേണ്ടതായി വരുമെന്നും അദ്ദേഹം പറഞ്ഞു. 1950ലെ കാക്കാലേല്‍ക്കര്‍ കമ്മീഷനും 1979 ലെ മണ്ഡല്‍ കമ്മീഷനും ശുപാര്‍ശ ചെയ്ത ഒബിസി കമ്മീഷന്റെ ജുഡീഷ്യല്‍ പദവിയെ എതിര്‍ത്തരാണ് ഇവര്‍. പിന്നാക്ക വിഭാഗങ്ങള്‍ക്ക് തുല്യവകാശം നല്‍കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെപരാജയപ്പെടുത്തുവാന്‍ തുനിയുന്ന ഇവരുടെ പിന്നാക്ക ജനവിഭാഗത്തോടുള്ള വഞ്ചനതുറന്നു കാട്ടുവാന്‍ സംസ്ഥാനത്തുടനീളം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാപ്രസിഡണ്ട് എ.കെ.ഓമനക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ്പ്രസിഡണ്ട് എന്‍.ശിവരാജന്‍ മുഖ്യപ്രഭാഷണം നടത്തി. ഒബിസിമോര്‍ച്ച സംസ്ഥാന ഭാരവാഹികളായ ബാബുകരിക്കട്,പി.സുധാകരന്‍ കെ.ആര്‍.ദാമോധരന്‍,എം.മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.