കോട്ടയം: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കിയ അഞ്ചംഗ സംഘം പോലീസ് പിടിയിലായി. ഇവരില്‍ നാല് പേര് പ്രായ പൂര്‍ത്തിയാകാത്തവരാണ്. സ്കൂളില്‍ വിദ്യാര്‍ത്ഥി എത്താതെയിരുന്നതിനെ തുടര്‍ന്ന് പോലീസിന്റെ ഗുരുകുലം പദ്ധതി പ്രകാരം നടത്തിയ അന്വേഷണത്തിലാണ് പീഢന വിവരം പുറത്തായത്. കോട്ടയം ഈസ്റ്റ് സി.ഐയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സ്കൂളില്‍ ഹാജരാകാതെയിരുന്ന കുട്ടിയെ തേടി പോലീസ് എത്തിയപ്പോള്‍ അമ്മ നല്കിയ വിവരങ്ങളാണ് അന്വേഷണത്തിന് സഹായമായത്. നാല് വര്‍ഷമായി പീഢനമുണ്ടായിരുന്നതായിട്ടാണ് പോലീസിന് ലഭിച്ച വിവരം. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ സിഗരറ്റ് വലിക്കാന്‍ പ്രേരിപ്പിക്കുകയും പിന്നീട് സിഗരറ്റ് വലിച്ച കാര്യം വീട്ടില്‍ പറയുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: