വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ ആക്രമണം

Monday 17 July 2017 9:27 pm IST

കുന്നംകുളം : വിവേകാനന്ദ കോളേജില്‍ എസ്എഫ്‌ഐ അക്രമം. കേരളവര്‍മ്മ കോളേജ്. ശ്രീകൃഷ്ണ കോളേജ്, പഴഞ്ഞി എംഡി, പോളി ടെക്‌നിക് എന്നീ കോളേജുകളില്‍ നിന്നും സംഘടിച്ചെത്തിയ ഇരുന്നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് കോളേജില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചു വിട്ടത.് കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി പ്രവേശനത്തിന് വേണ്ടി സ്‌പോട്ട് അഡ്മിഷന് വന്നിരുന്ന വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് അക്രമം അഴിച്ചു വിട്ടത്. എബിവിപി സ്ഥാപിച്ചിരുന്ന ഇരിപ്പിടങ്ങളും കോടി തോരണങ്ങളും കമാനങ്ങളും അടിച്ചു തകര്‍ത്തു. കോളേജില്‍ വിശാല്‍ അനുസ്മരണം നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു അക്രമം. പാര്‍ട്ടി ഓഫീസില്‍ നിന്നും സംഘടിച്ചെത്തിയ സംഘം കുന്നംകുളം നഗരസഭക്ക് മുന്നില്‍ വെച്ചിരുന്ന പ്രധാനമന്ത്രി ആവാസ് യോജനക്ക് അഭിവാദ്യമര്‍പ്പിച്ച് വച്ച ബോര്‍ഡുകളും തകര്‍ത്തു. അക്രമം നടക്കുമ്പോള്‍ പോലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുകയാണ് ചെയ്തതെന്ന് എബിവിപി നേതാക്കള്‍ ആരോപിച്ചു. പ്രതിഷേധ സൂചകമായി പോളി ടെക്‌നിക്കിലേക്ക് വിവേകാനന്ദ കോളേജ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തി. യൂണിറ്റ് പ്രസിഡന്‍ഡ് അഭിജിത്ത്, മിഥുന്‍, ശ്രീജേഷ്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. എബിവിപി ദേശിയ നിര്‍വ്വഹക സമിതി അംഗം ശരത്ത് ശിവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.