കോട്ടയം: പാക്കില്‍ സംക്രമ വാണിഭത്തില്‍ പരമ്പരാഗത വീട്ടുപകരണങ്ങള്‍ വാങ്ങാനാണ് തിരക്കേറെ. കറിചട്ടി, മണ്‍ചട്ടി, ഭരണി, അരക്കല്ല്, ഇടിക്കല്ല് തുടങ്ങിയ ഉപകരണങ്ങളുടെ വലിയ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
പതിനഞ്ച് വര്‍ഷമായി അയര്‍ക്കുന്നം സോമന് പരമ്പരാഗത വീട്ടുപകരണങ്ങളുമായി ഇവിടെ എത്തുന്നു. പരമ്പരാഗതമായി മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്നവരാണ് സോമന്റെ കുടുംബം. ആദ്യകാലങ്ങളില്‍ സ്വന്തമായി നിര്‍മ്മിക്കുന്ന മണ്‍പാത്രങ്ങളായിരുന്നു സോമന് സംക്രമ വാണിഭത്തില്‍ എത്തിച്ചിരുന്നത്. പിന്നീട് പരിചിതരായ തൊഴിലാളികളെ ലഭിക്കാത്തതും ചെളിയുടെ ക്ഷാമവും നിര്‍മ്മാണം നിര്‍ത്തി. ഇപ്പോള്‍ തമിഴ്നാട്, ഗുജറാത്ത്, ഷൊര്‍ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ഇവ എത്തിക്കുന്നത്.
പരമ്പരാഗത വീട്ടുപകരണങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറെയാണെന്നും അവധി ദിവസങ്ങളില്‍ നല്ല കച്ചവടം ലഭിക്കുമെന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: