ചെറുതുരുത്തി: കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. വടക്കാഞ്ചേരി കുമരനെല്ലൂര്‍, വടക്കൂട്ട് അച്ചുതന് നായര്‍ മകന് രാജേഷ് (35) നാണ് പരിക്കേറ്റത്. ചേലക്കര വെങ്ങാനെല്ലൂര്‍ ക്ഷേത്രത്തിലെ ജീവനക്കാരനാണ്.
ഇന്നലെ രാവിലെ അഞ്ചിന് ക്ഷേത്രത്തിലേക്ക് പോകും വഴി കിള്ളിമംഗലം ചിറങ്കോണത്ത് വെച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ചേലക്കര പോലീസ് എത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും, അവിടെ നിന്ന് ഉടനെ തന്നെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് കാട്ടുപന്നി സംഭവസ്ഥലത്ത് വെച്ച്ചത്തിരുന്നു. വനപാലകര്‍ എത്തി കാട്ടുപന്നിയുടെ പോസ്റ്റുമോര്‍ട്ടം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: