മാള: അന്നമനട മദ്യപിച്ച് വാഹനം ഓടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം കടക്കുള്ളിലേക്ക് ഇടിച്ചു കയറി. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മാളയില്‍ നിന്നും അന്നമനടയിലേക്ക് അമിത വേഗത്തില്‍ വന്ന ഓട്ടോ ടാക്സി അന്നമനട ജംഗ്ഷനിലുള്ള മോഡി ബേക്കറിയിലേക്കു ഇടിച്ചു കയറുകയായിരുന്നു.
ഓടി മാറിയതിനെതുടര്‍ന്ന് ആര്‍ക്കും പരിക്കില്ല. എന്നാല്‍ കടയുടെ ചില്ല് വാതിലുകള്‍ തകര്‍ന്നു. ഓട്ടോ ടാക്സി ഡ്രൈവര്‍ മേലഡൂര് തെക്കുമ്പുറം ബാബു (47)ന്റെ പേരില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിന് മാള പോലീസ് കേസ്സെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: