കൈനടി: കരുമാത്ര ക്ഷേത്രത്തിലെ കര്‍ക്കടകവാവ് ഉത്സവം 23ന് നടക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് ഇന്ന് രാവിലെ 10ന് സര്പ്പക്കാവില് വിശേഷാല്‍ സര്‍പ്പപൂജയും കലശവും നടക്കും. തോട്ടയ്ക്കാട് കല്ലമ്പള്ളിയില്ലം വിഷ്ണു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് പൂജകള്‍. തുടര്‍ന്ന് വൃതാനുഷ്ടാനത്തോടെ ക്ഷേത്രം തിടപ്പള്ളിയില്‍ ഉണ്ണിയപ്പം നിര്‍മ്മാണം നടക്കും.
22ന് വൈകിട്ട് 6.30ന് ദീപാരാധനയും സോപാനസംഗീതവും നടക്കും. രാത്രി 7ന് സംഗീതസദസ്സും ഡാന്‍സും ഉണ്ടാകും. രാത്രി 9ന് പ്രധാന വഴിപാടായ വെള്ളംകുടിവയ്പ്പ് നടക്കും. രണ്ട് നടകളിലും ഉണ്ണിയപ്പം പ്രസാദം നിവേദിച്ച് പ്രത്യേക പൂജകള്‍ നടത്തി രാത്രി നടയടക്കും. 23ന് രാവിലെ 5ന് കര്‍ക്കിടകവാവ് ദര്‍ശനം ആരംഭിക്കും. വെള്ളംകുടിക്ക് നിവേദിച്ച ഉണ്ണിയപ്പം പ്രസാദം വിതരണം ആരംഭിക്കും. കാര്‍ഷിക വിളവെടുപ്പിന് ശേഷമുള്ള കറുത്തവാവിന് കൃഷിക്കാര്‍ വഴിപാടായി നെല്ല്(നിറപറ)സമര്‍പ്പിക്കുന്ന പ്രത്യേകതയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: