കോട്ടയം: എറണാകുളം ജില്ലയില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ വരിക്കോലി സെന്റ്മേരീസ് ഓര്‍ത്തഡോക്സ് പളളിയില്‍ സുപ്രീം കോടതിയുടെ വിധി മറികടന്ന് മൃതശരീരം സംസ്കരിക്കാന്‍ വഴിയൊരുക്കിയ ആര്‍ഡിഒ നിലപാടില്‍ ഓര്‍ത്തഡോക്സ് സഭാ അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. ഏബ്രഹാം കാരമേല്‍ എന്നിവര്‍ പ്രതിഷേധിച്ചു. ആര്‍ഡിഒയുടെ നിലപാട് മൂലം പളളിയില്‍ സൂക്ഷിച്ചിരുന്ന തിരുശേഷിപ്പും സാധനങ്ങളും നഷ്ടപ്പെട്ടു പോകുന്നതിന് യാക്കോബായ വിഭാഗം ഇടയാക്കിയതായി വികാരി ഫാ. വിജു ഏലിയാസ്, ഗീവര്‍ഗീസ് പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: