തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിലെ ആനകള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ ഇന്ന് ആരംഭിക്കും. ഉച്ചതിരിഞ്ഞ് 3 മണിക്ക് ശ്രീ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ ബോര്‍ഡ് പ്രസിഡണ്ട് ഡോ.എം.കെ. സുദര്ശന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സുഖചികിത്സക്കുള്ള ആനകളെ തേച്ച് കുളിപ്പിച്ച് ഒരുക്കി ശ്രീ വടക്കുംനാഥ ക്ഷേത്രാങ്കണത്തില്‍ എത്തിച്ച് മരുന്നുകളുടെ ചേരുവകളോടുകൂടിയ ചോറുരുള നല്‍കിയായിരിക്കും സുഖചികിത്സയ്ക്ക് തുടക്കംകുറിക്കുന്നത്. ച്യവനപ്രാശം, അരി, അഷ്ടചൂര്‍ണ്ണം, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും ഗുളികകളുമാണ് ആനകള്‍ക്ക് നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: