തൃശൂര്‍: നാടെങ്ങും രാമായണ മാസാചരണത്തിന് തുടക്കം. ജില്ലയിലെ ക്ഷേത്രങ്ങളിലെല്ലാം രാമായണ മാസാചരണത്തിന് തുടക്കം കുറിച്ച് വിവിധ പരിപാടികളും വിശേഷ പൂജകളും നടന്നു. പ്രസിദ്ധമായ നാലമ്പല തീര്‍ത്ഥാടനത്തിന് ഇന്നലെ തുടക്കമായി.
തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണക്ഷേത്രം, പായമ്മല്‍ ശത്രുഘ്നക്ഷേത്രം എന്നിവിടങ്ങളില്‍ നാലമ്പലതീര്ത്ഥാടനത്തിന്റെ ഭാഗമായി ഇന്നലെ വലിയ തിരക്ക് അനുഭവപ്പെട്ടു.
തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളും ഈ ക്ഷേത്രങ്ങളില്‍ ഒരുക്കിയിരുന്നു. ഒരുമാസം നീണ്ടുനില്‍ക്കുന്ന നാലമ്പല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് ഭക്തര്‍ ഈ ക്ഷേത്രങ്ങളില്‍ എത്തിച്ചേരും.
വിവിധ ക്ഷേത്രങ്ങളില്‍ രാമായണ പാരായണം, ഭക്തിപ്രഭാഷണം, ആനയൂട്ട് തുടങ്ങിയ ഒട്ടേറെ പരിപാടികള്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: