ഇടത് വലത് മുന്നണികളും കൈകോര്‍ക്കുന്നു: ബിജെപി

Monday 17 July 2017 9:43 pm IST

നെടുമ്പാശ്ശേരി: നടിയെ അക്രമിച്ച കേസില്‍ ഗൂഢാലോചനയ്ക്ക് അറസ്റ്റിലായ നടന്‍ ദിലീപിനെ സംരക്ഷിക്കാന്‍ സഹായിച്ച ചലച്ചിത്ര മേഖലയിലെ പ്രവര്‍ത്തരെയും എംഎല്‍എമാരെയും എംപിയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് ബിജെപി സംസ്ഥാന ജന:സെക്രട്ടറി എം.ടി. രമേശ്. ബിജെപി പാറക്കടവ് പഞ്ചായത്ത് കോടുശ്ശേരി ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണം ഉദ്ഘാടനം ചെയ്യ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റ് നിഷാദ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.എന്‍. സതീശന്‍, ഇ.എന്‍. അനില്‍, ടി.എസ്. രാധാകൃഷ്ണന്‍, എം.വി. ലക്ഷമണന്‍, കെ.എ. ദിനേശന്‍, മുരുകദാസ്,രാഹുല്‍ പാറക്കടവ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.