മുംബൈ സ്ഫോടനം: യു.എന്‍ അപലപിച്ചു

Thursday 14 July 2011 12:11 pm IST

യു.എന്‍: മുംബൈയെ പിടിച്ചുകുലുക്കിയ സ്ഫോടനപരമ്പരയെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍ സര്‍ക്കാരിനോടും ജനതയോടും അദ്ദേഹം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാധാരണക്കാരെ ബാധിക്കുന്ന ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല. സ്ഫോടനത്തിന്‌ ഇരയായവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. യു.എന്‍ രക്ഷാസമിതിയും മുംബൈ സ്ഫോടനങ്ങളെ ശക്തമായി അപലപിച്ചു. മുംബൈയില്‍ നടന്നത് ഏറ്റവും നീചമായ സംഭവമാണ്. രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം മുഖ്യവെല്ലുവിളിയാകുന്നുവെന്നും രക്ഷാസമിതി അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.