വനിതാ ഹോക്കി ലോക ലീഗ്: ഇന്ത്യ ക്വാര്‍ട്ടറില്‍

Monday 17 July 2017 9:58 pm IST

ജോഹന്നസ്ബര്‍ഗ്: ഹോക്കി ലോക ലീഗ് സെമി ഫൈനല്‍സിന്റെ പൂള്‍ ബിയിലെ അവസാന ലീഗ് മത്സരത്തില്‍ കരുത്തരായ അര്‍ജന്റീനയോട് ഇന്ത്യ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. തോറ്റെങ്കിലും പൂള്‍ ബിയില്‍ നിന്ന് ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ഇന്ന് നടക്കുന്ന ക്വാര്‍ട്ടറില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. ഒരു ജയവും സമനിലയും രണ്ട് തോല്‍വിയും ഏറ്റുവാങ്ങിയ ഇന്ത്യ നാലാം ടീമായാണ് ക്വാര്‍ട്ടറില്‍ കടന്നത്. ലോക മൂന്നാം നമ്പറായ അര്‍ജന്റീനയ്‌ക്കെതിരെ അവസാന ലീഗ് മത്സരത്തില്‍ ഇന്ത്യയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. രണ്ടാം മിനിറ്റില്‍ ഗോള്‍ നേടി അര്‍ജന്റീന മുന്നിലെത്തി.റോസിയോ സാഞ്ചസാണ് ഗോള്‍ നേടിയത്. പതിനാലാം മിനിറ്റില്‍ മറിയ അര്‍ജന്റീനയുടെ ലീഡ് 2-0 ആയി ഉയര്‍ത്തി. രണ്ടാം ക്വാര്‍ട്ടറില്‍ നോയലിലൂടെ മൂന്നാം ഗോളും കുറിച്ചു. മത്സരത്തിലുടനീളം അര്‍ജന്റിന ആധിപത്യം പുലര്‍ത്തി. അവര്‍ക്ക് ഒമ്പത് പെല്‍റ്റി കോര്‍ണറുകള്‍ ലഭിച്ചു. അതേസമയം ഇന്ത്യയ്ക്ക് ഒരു പെനാല്‍റ്റി കോര്‍ണറാണ് ലഭിച്ചത്.പൂള്‍ ബിയിലെ ലീഗ് മത്സരങ്ങളില്‍ ഇന്ത്യ ചിലിയെ മാത്രമാണ് തോല്‍പ്പിച്ചത്.ആതിഥേയരായ ദക്ഷിണാഫ്രിക്കയുമായി സമനില പിടിച്ചു. അമേരിക്കയോട് ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.