കോഴിയിറച്ചിക്ക് 170 രൂപയും കോഴിക്ക് 115 രൂപയും ഈടാക്കും

Monday 17 July 2017 10:09 pm IST

കോഴിക്കോട്: കോഴിയിറച്ചിക്ക് 170 രൂപയും കോഴിക്ക് 115 രൂപയും ഈടാക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി. കേരള വ്യാപാരി വ്യവയി ഏകോപന സമിതി അംഗീകരിച്ച വില കടകളില്‍ പ്രദര്‍ശിപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രിയുമായി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീനും കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് അഷ്‌റഫ് മൂത്തേടത്തും നടത്തിയ ചര്‍ച്ചയില്‍ വില ധാരണയായിട്ടുണ്ടെന്നും അതു പ്രകാരമായിരിക്കും വില്‍പന നടക്കുകയെന്നും അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ദിവസവും വില മാറ്റം വരുന്ന കോഴികളെ സ്ഥിരമായി ഒരേ വിലക്ക് വില്‍ക്കാനാവില്ല. കോഴി വിലയുടെ പേര് പറഞ്ഞ് നിയമം കൈയ്യിലെടുത്ത് കോഴികടകള്‍ ആക്രമിക്കുന്ന നടപടിയില്‍ നിന്നും രാഷ്ട്രീയ സംഘടനകള്‍ പിന്‍മാറണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി. നസിറുദ്ദീന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.