ഇരുവഴിഞ്ഞി പുഴ മലിനമാകുന്നു

Monday 17 July 2017 10:10 pm IST

മുക്കം: മാലിന്യങ്ങളും ചപ്പുചവറുകളും അടിഞ്ഞുകൂടി ഇരുവഴിഞ്ഞിപ്പുഴമലിനമാകുന്നു. ഈയിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ പുഴയോരങ്ങളില്‍ നിന്നും ഒഴുകി വന്ന മാലിന്യങ്ങള്‍നിറഞ്ഞ പ്ലാസ്റ്റിക് ചാക്കുകളും കുപ്പികളും മറ്റും അങ്ങിങ്ങായി പരന്ന് കിടക്കുകയാണ്. ഇതിനിടെ കാരശേരി പഞ്ചായത്തിലെ കക്കാട് വാഴയില്‍ കുളിക്കടവിന് സമീപം വന്‍ആല്‍ മരം പുഴയിലേക്ക് വീണു. മുകളില്‍ നിന്ന് ഒഴുകി വരുന്ന ചപ്പുചവറുകളും മാലിന്യങ്ങളുമെല്ലാം ഇവിടെ തങ്ങിക്കിടക്കാന്‍ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. മരം ഒഴുകിപ്പോകാനിടവന്നാല്‍ തൊട്ടു താഴെയുള്ള തെയ്യത്തുംകടവ് പാലത്തിന് ഭീഷണിയാകും. ഈ നില തുടര്‍ന്നാല്‍ ഇവിടെ മാലിന്യ കേന്ദ്രമായി മാറുകയും ചെയ്യും. അതിനാല്‍ മരം എത്രയും വേഗം മുറിച്ചു മാറ്റാന്‍ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.