കോഴിക്കോട്: മഞ്ചേരിയിലെ സത്യസരണിയില്‍ മുക്കം സ്വദേശിനി മതപരിവര്‍ത്തനത്തിനിരയായി ശാരീരികവും മാനസികവുമായി പീഡനത്തിരയായ സംഭവത്തില്‍ സ്ഥാപനം അടച്ചുപൂട്ടി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസിനെകുറിച്ചും കേന്ദ്ര ഏജന്‍സിയെകൊണ്ട് അന്വേഷിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കെ. ഷൈനു, ജില്ലാ സംഘടനാ സെക്രട്ടറി ബൈജു കൂമുള്ളി, പ്രസിഡന്റ് സദാനന്ദന് വടകര, മനോജ് കക്കോടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: