വനിതാ ലോകകപ്പ്: ഇംഗ്ലണ്ട് -ദക്ഷിണാഫ്രിക്ക സെമി ഇന്ന്

Tuesday 18 July 2017 10:06 am IST

ബ്രിസ്‌റ്റോള്‍: വനിതാ ലോകകപ്പ് ക്രിക്കറ്റിന്റെ ആദ്യ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ട് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. നിലവിലുളള ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുളള രണ്ടാം സെമിഫൈനല്‍ വ്യാഴാഴ്ച നടക്കും. പ്രാഥമിക റൗണ്ടില്‍ പോയിന്റു നിലയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് സെമിയില്‍ കടന്നത്. അവര്‍ക്ക് പന്ത്രണ്ട് പോയിന്റ് ലഭിച്ചു. ദക്ഷിണാഫ്രിക്ക് ഒമ്പതു പോയിന്റോടെ നാലാം സ്ഥാനം നേടിയാണ് സെമിയില്‍ കടന്നത്. ഇംഗ്ലണ്ടിനൊപ്പം പന്ത്രണ്ടു പോയിന്റു ലഭിച്ച ഓസ്‌ട്രേലിയ റണ്‍റേറ്റില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. ഇന്ത്യ പത്തുപോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി സെമിയില്‍ കടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.