ന്യൂദല്‍ഹി: എൻ.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട വെങ്കയ്യ നായിഡു കേന്ദ്ര മന്ത്രി പദവി രാജിവച്ചു. നഗര വികസന മന്ത്രാലയം, പാർലമെന്ററികാര്യം, വാർത്താവിനിമയം എന്നീ വകുപ്പുകളുടെ ചുമതലയാണ് വെങ്കയ്യ വഹിച്ചുവന്നത്.
വെങ്കയ്യ നായിഡു കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നരേന്ദ്ര സിംഗ് തോമർ എന്നിവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭജിച്ച് നൽകി. വാർത്താ വിതരണ വകുപ്പാണ് സ്മൃതി ഇറാനിക്ക് ലഭിച്ചത്. നഗര വികസന മന്ത്രാലയത്തിന്റെ ചുമതല തോമർ വഹിക്കും.
ഇന്നലെ വൈകിട്ട് ചേർന്ന ബി.ജെ.പി പാർലമെന്ററി ബോർഡ് യോഗത്തിലായിരുന്നു ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി വെങ്കയ്യ നായിഡുവിനെ തെരഞ്ഞെടുത്തത്. ഇന്ന് അദ്ദേഹം പത്രിക സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: