അനാരോഗ്യം വിതയ്ക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍

Tuesday 18 July 2017 5:53 pm IST

ഡിസ്‌പോസിബിള്‍ ബോട്ടിലുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഈ ശീലം അനാരോഗ്യം വിളിച്ചു വരുത്തുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ട്രെഡ്മില്‍ റിവ്യൂസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഒരാഴ്ച തുടര്‍ച്ചയായി ഒരു അത്‌ലറ്റ് ഉപയോഗിച്ച വെള്ളക്കുപ്പി ലാബില്‍ പരിശോധിച്ചു. ഒരു സെ. മീറ്റര്‍ സ്‌ക്വയറില്‍ ഒന്‍പതുലക്ഷം ബാക്ടീരിയ കോളനി ഉള്ളതായി പരിശോധനയില്‍ കണ്ടു. ശരാശരി ഒരു ടോയ്‌ലറ്റ് സീറ്റില്‍ ഉള്ളതിനെക്കാള്‍ അധികമാണിത്. ബിസ്‌ഫെനോള്‍ എന്ന രാസവസ്തു ആണ് പ്ലാസ്റ്റിക് കുപ്പികള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഇത് ബാധിക്കുന്നു. മനുഷ്യ ശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്ലാസ്റ്റിക് കുപ്പികളില്‍ അടങ്ങിയ രാസവസ്തുക്കള്‍ ബാധിക്കും. അണ്ഡോല്‍പ്പാദനത്തെ ബാധിക്കുകയും ഹോര്‍മോണ്‍ തകരാറു മൂലം പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ്, സ്തനാര്‍ബുദം ഇവയ്ക്കു കാരണമാകുകയും ചെയ്യും. അന്തഃസ്രാവി ഗ്രന്ഥികളെ ബിസ്‌ഫെനോള്‍ എ (BPA) ബാധിക്കുന്നു. സ്തനാര്‍ബുദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ ഇവയ്‌ക്കെല്ലാം ബി. പി. എ. കാരണമാകാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.