അമ്മയെ നഷ്ടപ്പെട്ട എനിക്ക് പാര്‍ട്ടിയായിരുന്നു എല്ലാം

Wednesday 19 July 2017 7:44 am IST

ന്യൂദല്‍ഹി: പാര്‍ട്ടിയെ ഉപേക്ഷിക്കുക എന്നത് വളരെ വേദനാജനകമാണെന്ന് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി വെങ്കയ്യ നായിഡു. ചെറിയ പ്രായത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട എനിക്ക് പാര്‍ട്ടിയായിരുന്നു അമ്മ വെങ്കയ്യ പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുദശകത്തിലേറെയായി സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലുള്ളയാളാണ് താന്‍. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തന്നെ നിര്‍ദ്ദേശിച്ചത് വലിയ അംഗീകാരമാണ്. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുത്താല്‍ ആ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ കഴിയുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിലാണ് ഇന്ത്യയുടെ ശക്തിയും സൗന്ദര്യവും. അത് കൂടുതല്‍ ശക്തമാക്കുക എന്ന ദൗത്യമാണ് എനിക്ക് ഇനി ഉണ്ടാവുക. ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ എന്റെ മുന്‍ഗാമികള്‍ കാത്തുസൂക്ഷിച്ച അതിന്റെ പാരമ്പര്യവും മഹത്വവും ഞാന്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.