സ്വര്‍ണവില 17,000 കടന്നു

Thursday 14 July 2011 12:29 pm IST

മുംബൈ: സ്വര്‍ണ വില വീണ്ടും ഉയര്‍ന്ന് പുതിയ റെക്കോഡിലെത്തി. ഗ്രാമിന് 20 രൂപയാണു വര്‍ധിച്ചത്. 2140 രൂപയാണു ഗ്രാമിന് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 17,120 രൂപയിലെത്തി. ആഗോള വിപണിയിലെ വര്‍ദ്ധനയാണ് ആഭ്യന്തര വിപണിയെ ബാധിച്ചത്. ആഗോള വിപണിയില്‍ തുടര്‍ച്ചയായി ഒമ്പതാം ദിവസവും സ്വര്‍ണ വില ഉയര്‍ന്നു. യൂറോപ്യന്‍ ട്രേഡിങ്ങില്‍ സ്വര്‍ണം ഔണ്‍സിന് 1591 ഡോളറിലേക്ക് ഉയര്‍ന്നു ചരിത്രം സൃഷ്ടിച്ചു. സാമ്പത്തിക മേഖലയിലെ ചലനങ്ങള്‍ സ്വര്‍ണ വിപണിയെ ശക്തിപ്പെടുത്തി. ഗ്രീസിനു പുറമെ ഇറ്റലിയും സ്പെയ്‌നും പ്രതിസന്ധിയിലകപ്പെട്ടതും അയര്‍ലന്‍ഡിന്റെ റേറ്റിങ് കുറച്ചതും സ്വര്‍ണ നിക്ഷേപകര്‍ക്ക് അനുകൂലമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.