കൊല്‍ക്കത്ത; ഡാര്‍ജിലിങ്ങിലെ ഗൂര്‍ഖാ ലാന്‍ഡ് പ്രക്ഷോഭകര്‍ക്കു നേരെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. ഡാര്‍ജിലിങ്ങിലെ മിറിക്കാല് കഴിഞ്ഞ രാത്രിയിലാണ് സംഭവം.
ഇതോടെ വെടിവയ്പ്പിലും സംഘര്‍ഷത്തിലും കൊല്ലപ്പെട്ടവര്‍ എട്ടായി. ആഷിഷ് തമാങ്ങ്( 38) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഗൂര്‍ഖാലാന്‍ഡ് ഏകോപന സമിതി നേതാക്കളും സര്‍ക്കാരുമായി ചര്‍ച്ച നിശ്ചിയിച്ചിരുന്നു. അതിനു തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പും മരണവും.
അതിനിടെ പ്രക്ഷോഭവും കടകളടിച്ചിടലും 34 ാം ദിവസത്തിലേക്ക് കടന്നു.ബംഗാളില്‍ പ്രത്യേക ഗൂര്‍ഖാലാന്‍ഡ് വേണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: