തുറവൂര്‍: ഇരുവൃക്കകളും തകരാറിലായ ഗൃഹനാഥന് സുമനസുകളുടെ കാരുണ്യം തേടുന്നു. തുറവൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡില്‍ കിഴക്കേ കളരിപരിയത്ത് വീട്ടില്‍ ടി.പി. അജിമോനാണ് ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കാരുണ്യമതികളുടെ സഹായം തേടുന്നത്. രണ്ട് വൃക്കകളും തകരാറിലായ ഇയാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്ക മാറ്റിവെയ്ക്കലിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചികിത്സാസഹായം സമാഹരിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. അജിമോന് ചികില്‍സാ സഹായഫണ്ട് എന്ന പേരില്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ തുറവൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 0768073000000054. ഐഎഫ്എസ് കോഡ് എസ്ഐബിഎല്‍0000768.
പ്രതികരിക്കാൻ ഇവിടെ എഴുതുക: