ഹരിതകേരളത്തില്‍ കതിരണിഞ്ഞത് 490 ഹെക്ടര്‍ തരിശ് പാടം

Tuesday 18 July 2017 4:08 pm IST

ആലപ്പുഴ: ഹരിതകേരളം പദ്ധതിയിലൂടെ ജില്ലയില്‍ തരിശുകിടന്ന 490.12 ഹെക്ടര്‍ നിലം കതിരണിഞ്ഞെന്ന് റിപ്പോര്‍ട്ട്. 39 തരിശുപാടശേഖരങ്ങളിലാണ് നെല്‍കൃഷിയിറക്കിയത്. കൃഷി ഭവനുകളിലൂടെ 1.03 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകള്‍ വിതരണം ചെയ്തു. 440 ഹെക്ടറില്‍ ജൈവപച്ചക്കറി കൃഷിയിറക്കി. 100 ഹെക്ടറില്‍ കരനെല്‍കൃഷി നടപ്പാക്കി. വിദ്യാര്‍ഥികള്‍ക്ക് 75,000 പാക്കറ്റ് പച്ചക്കറി വിത്ത് നല്‍കി. 75,000 ഗ്രോ ബാഗുകള്‍ വിതരണം ചെയ്തു. 520 പാടശേഖരങ്ങളിലെ 37,000 ഹെക്ടറില്‍ സുസ്ഥിര നെല്‍കൃഷി വികസന പദ്ധതി നടപ്പാക്കി. സവിശേഷ നെല്ലിനങ്ങളുടെ കൃഷി 105 ഹെക്ടറില്‍ നടപ്പാക്കുന്നു. പഴയ സാധനങ്ങള്‍ പുനരുപയോഗിക്കുന്നതിനുള്ള സൗകര്യമൊരുക്കി 10 സ്വാപ് ഷോപ്പുകളാണ് തുറന്നത്. തൊഴിലുറപ്പു പദ്ധതിയിലൂടെ മണ്ണു ജല സംരക്ഷണത്തിനായും മറ്റും 59 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയത്. 9730 കുളങ്ങളും 3960 കിണറുകളുമാണ് പുനരുജ്ജീവിപ്പിച്ചത്. 501 കുളങ്ങളും 106 കിണറുകളും നിര്‍മിച്ചു. 39 ചിറകള്‍ വൃത്തിയാക്കി. 3,52,540 മീറ്റര്‍ നീളത്തില്‍ തോടുകള്‍ വൃത്തിയാക്കി. 2,97,694 മീറ്റര്‍ നീളത്തില്‍ തോടുകള്‍ പുനരുജ്ജീവിപ്പിച്ചു. 75,172 മീറ്റര്‍ നീളത്തില്‍ ജലസേചന കനാലുകള്‍ വൃത്തിയാക്കി. 5620 മീറ്റര്‍ നീളത്തില്‍ തോട് പുതുതായി നിര്‍മിച്ചു.സാമൂഹിക വനവത്കരണ വിഭാഗം 7.32 ലക്ഷം തൈകളും 1.8 ലക്ഷം തേക്കിന്‍ സ്റ്റമ്പുകളും വിതരണം ചെയ്തു. ഹരിതകേരളം മിഷന്‍ പദ്ധതികള്‍ക്കായി ഗ്രാമപഞ്ചായത്തുകള്‍ 38.42 കോടി രൂപയുടെ 442 പദ്ധതികളും നഗരസഭകള്‍ 16.75 കോടി രൂപയുടെ 118 പദ്ധതികളുമാണ് ഈ വര്‍ഷം നടപ്പാക്കുക. 132 സ്‌കൂളുകളില്‍ ജൈവകൃഷിയും 102 സ്‌കൂളുകളില്‍ വാഴകൃഷിയും നടപ്പാക്കി. 69 സ്‌കൂളുകളില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. 35 യു.പി. സ്‌കൂളുകളില്‍ ജൈവവൈവിധ്യ ഉദ്യാനം തുടങ്ങി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.