കുന്നത്തൂര്‍: നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുവമോര്‍ച്ചാ കുന്നത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പദ്മാവതി ഹോസ്പിറ്റലിലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആര്.രഞ്ജിത്റാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ബിജെപി-യുവമോര്‍ച്ചാ നേതാക്കളായ രാജിപ്രസാദ്, സുരേഷ്.ജി, ദിനചന്ദ്രന്, രാജേഷ്, സന്തോഷ്, അനീഷ്, രജിത്, രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.
ചാത്തന്നൂര്‍: നഴ്സുമാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് യുവമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊട്ടിയം ജങ്ഷനില്‍ നിന്നും കിംസ് ഹോസ്പിറ്റലിലേക്ക് യുവജനമാര്‍ച്ച് നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നവീന്‍ ജി.കൃഷ്ണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആര്.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍, ജില്ലാട്രഷറര്‍ അനീഷ്, ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠന്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനാഗേഷ്, മണ്ഡലം പ്രസിഡന്റ് പരവൂര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: