തുറവൂര്‍: പമ്പാ പാതയിലെ തൈക്കാട്ടുശേരി പാലത്തിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യം വര്‍ദ്ധിക്കുന്നതായി പരാതി. പാലത്തിലെയും അപ്രോച്ച് റോഡിലെയും വിളക്കുകള്‍ സ്ഥിരമായി അണച്ചിടുന്നുണ്ട്. വിളക്കുകളുടെ തകരാര്‍ മൂലമാണ് തെളിയാത്തതെന്നാണ് ആദ്യം കരുതിയിരുന്നത്. കെഎസ്ഇബി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് പാലത്തിലെ വിളക്കുകള്‍ ആരോ മന:പൂര്‍വ്വം അണയ്ക്കുന്നതാണെന്ന് തിരിച്ചറിഞ്ഞത്. അറ്റകുറ്റപ്പണികള്‍ നടത്താനുള്ള എളുപ്പത്തിനായി അതാത് വിളക്കുകാലുകളില്‍ തന്നെയാണ് സ്വിച്ചുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇതാണ് സാമൂഹ്യ വിരുദ്ധര്‍ക്ക് വിളയ്ക്കണയ്ക്കാന് സഹായകരമാകുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്ന് രാത്രി കാലങ്ങളില്‍ ഇവിടെയെത്തുന്നവര്‍ മദ്യപാനവും ലഹരിമരുന്നു കച്ചവടവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടത്തുന്നതായി സമീപവാസികള്‍ പറയുന്നു.പോലിസ് പെട്രോളിംഗ് ശക്തമാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: