പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന രാക്ഷസീയമായ ജനാധിപത്യ ധ്വംസനങ്ങളെ ജനാധിപത്യ രീതിയില്‍ ചെറുത്തു തോല്പിക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം പി.പി.കരുണാകരന് മാസ്റ്റര്‍ പറഞ്ഞു. ഐഎസ് ഭീകരതയെപ്പോലും നാണിപ്പിക്കുന്ന അക്രമമാണ് സിപിഎം പയ്യന്നൂരില്‍ നടത്തിയത്. പയ്യന്നൂര്‍ കാരയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി നടത്തുന്ന അഭയാര്‍ത്ഥി ക്യാമ്പിലെ അന്തേവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന സമിതിയംഗം എ.ദാമോദരന്‍, ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എ.വിനോദ്, വിഭാഗ്കാര്യവാഹ് പി.ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: