ഇരിട്ടി: നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന സ്വകാര്യ ബസ് കനത്ത മഴയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ കാനയിലേക്ക് ചെരിഞ്ഞു. റോഡരികിലെ മരങ്ങളില്‍ തട്ടി നിന്നതിനാല്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവാഴ്ച രാവിലെ 10 മണിയോടെ മാടത്തില്‍ എടൂര്‍ റോഡില്‍ കോളിക്കടവ് പാലത്തിനു സമീപം പട്ടാരത്തായിരുന്നു അപകടം. ഇരിട്ടിയില്‍ നിന്നും എടൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ റോഡില്‍ നിന്നും തെന്നിമാറി കാനയിലേക്ക് ചെരി യുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍വശത്തെ ഗഌസ്സുകള് പൂര്‍ണ്ണമായും തകര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: