പാലക്കാട്: റദ്ദാക്കിയ നോട്ടുകള്‍ മാറ്റിക്കൊടുക്കുന്ന സംഘം പാലക്കാട്ട് പിടിയില്‍. രഹസ്യ വിവരത്തെത്തുടര്‍ന്ന് നോര്‍ത്ത് പോലീസ് നടത്തിയ പരിശാധനയിലാണ് ഒരു കോടി രൂപയുടെ അസാധു നോട്ടുകളുമായി പത്തംഗ സംഘം പിടിയിലായത്. ഒരു മാസത്തിനിടെ പാലക്കാട് നടക്കുന്ന രണ്ടാമത്തെ നിരോധിത നോട്ട് വേട്ടയാണിത്.
കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍, റദ്ദാക്കിയ നോട്ടുകള്‍ വിദേശ ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലൂടെ മാറ്റിക്കൊടുക്കുന്ന ഏഴംഗ സംഘത്തെ അരക്കോടിയോളം രൂപയുമായി പോലീസ് പിടികൂടിയിരുന്നു.
ഒരു ലക്ഷത്തിനു 25,000 രൂപയുടെ പുതിയ നോട്ടുകള്‍ എന്ന ക്രമത്തിലാണു സംഘം കൈമാറ്റം നടത്തിയിരുന്നത്. ഒരു കോടി രൂപ അസാധു നോട്ടുകള്‍ തികയുമ്പോള്‍ തുക എന്‍ആര്‍ഐ അക്കൗണ്ടിലൂടെ തുക മാറിയെടുക്കുകയാണു ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: