ഇടുക്കി: ചന്ദനമരം വെട്ടി കടത്തിയ കേസില്‍ ഒരാളെക്കൂടി നെടുങ്കണ്ടം പോലീസ് പിടികൂടി. കേസില്‍ ചന്ദനം വാങ്ങിയ പത്തുപ്പാറ കളത്തില്‍ ബാബു ജോസഫ് (അങ്കിള്‍-53) ആണ് പിടിയിലായത്. കോമ്പമുക്ക് പുതുശ്ശേരിയില്‍ ചാറ്റര്‍ജിയുടെ പുരയിടത്തില്‍ നിന്ന ചന്ദനമരമാണ് കഴിഞ്ഞ 14 ന് രാത്രി മോഷണം പോയത്. കേസില്‍ മരം മുറിച്ചെടുത്ത രാമക്കല്‍മേട് ചക്കക്കാനം സ്വദേശി നെടുംതറയില്‍ ഷാനര്ജി (46)നെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 15 വര്‍ഷത്തോളം വളര്‍ച്ചയുള്ള ചന്ദനമരമാണ് മോഷണം പോയത്.
സംഭവത്തില്‍ തൊണ്ടി മുതലിന് വേണ്ടി അന്വേഷണം നടത്തി വരികയാണ്. എസ്ഐ സോള്‍ജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: