ഇന്ത്യയില്‍ 30 കോടി മൊബൈല്‍ ഉപയോക്താക്കള്‍

Tuesday 18 July 2017 9:30 pm IST

ന്യൂദല്‍ഹി : ഇന്ത്യയിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ഇരട്ടിച്ചതായി കണക്കുകള്‍. നിലവില്‍ 30 കോടിയാളുകളാണ് മൊബൈല്‍ ഉപയോഗിക്കുന്നത്. 2022 ആകുമ്പോള്‍ ഇന്ത്യയിലേയും ചൈനയിലേയും മൊബൈല്‍ ഉപയോഗം 70 ശതമാനത്തില്‍ എത്തുമെന്നാണ് അമേരിക്കന്‍ കമ്പനിയായ ഫോറസ്റ്റര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. 2022 ആകുമ്പോഴേക്കും ഏഷ്യ പസഫിക് രാജ്യങ്ങളിലെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 550 കോടിയിലെത്തും. ജനസംഖ്യാ നിരക്കിലുള്ള വര്‍ധനവും മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ സ്വാധീനിച്ചിട്ടുണ്ട്. 2022ല്‍ ആഗോള തലത്തില്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം 380 കോടിയിലെത്തും. 2017ല്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ 66 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം ആഗോള മൊബൈല്‍ വിപണിയില്‍ 73 ശതമാനവും ആന്‍ഡ്രോയിഡ് ഫോണുകളാണ്. അതായത് 180 കോടിയോളം ആളുകളാണ് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നത്. ബാക്കി 21 ശതമാനം ആപ്പിളും നാല് ശതമാനം വിന്‍ഡോസുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.