അഗളി: അട്ടപ്പാടിയില്‍ ഗര്‍ഭാവസ്ഥയിലായിരുന്ന വനവാസി ശിശു മരിച്ചു. ഗൂളിക്കടവ് നെല്ലിപ്പതി ഊരില്‍ പാര്വതിജയരാമന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം കോട്ടത്തറ െ്രെടബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു മരണം. ജൂലൈ 31നായിരുന്നു പ്രസവ തിയ്യതി നിശ്ചയിച്ചിരുന്നത്.
കടുത്ത വിളര്‍ച്ച, രക്തക്കുറവ് എന്നീ കാരണങ്ങളാല്‍ കഴിഞ്ഞ 14നാണ് ഇവരെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ കുഞ്ഞുമരിച്ചു. ഒമ്പതുമാസം വളര്‍ച്ചയെത്തിയ കുട്ടിക്ക് 2.2 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. കുഞ്ഞിന് ജനിതക വൈകല്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: