മാമൂട്ടിലെ അപകടമരണം: ടിപ്പറും ഡ്രൈവറും പിടിയില്‍

Tuesday 18 July 2017 9:46 pm IST

ചങ്ങനാശേരി: വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരന്‍ വെളുപ്പിനെ അജ്ഞാതവാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ലോറിയും ഡ്രൈവറും പോലീസ് പിടിയിലായി.ഈ മാസം 7ന് പുലര്‍ച്ചേ 3.45ന് മാമൂട്ടിലുണ്ടായ അപകടത്തില്‍ നാലുകണ്ടം ജോസഫ് ആന്റണി (കുട്ടപ്പി-68)ആണ് മരിച്ചത്.ഇതുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ ഡ്രൈവര്‍ തലവടി ഏറന്‍കണ്ണാടിയില്‍ പടിഞ്ഞാറ്റേതില്‍ വീട്ടില്‍ നടുവിലേമുറി സണ്ണി എബ്രഹാമാണ് (57) ഷാഡോ പോലീസിന്റെ പിടിയിലായത്. അപകടമുണ്ടാക്കിയ ടിപ്പറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചങ്ങനാശേരി ഡിവൈഎസ്പി യുടെനേതൃത്വത്തിലുള്ള ഷാഡോ പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചങ്ങനാശേരി മുതല്‍ നെടുംകുന്നം വരെയുള്ള സിസി ടിവി ക്യാമറകള്‍ പരിശോധിക്കുകയും സംശയം തോന്നിയവരുടെ ഫോണ്‍കോളുകള്‍ സൈബര്‍ സെല്ലിന്റെ സഹായത്താല്‍ നിരീക്ഷിച്ചാണ് ടിപ്പറും അതോടിച്ചിരുന്ന പ്രതിയെയെയും കസ്റ്റഡിയിലെടുത്ത്.ദൃക്സാക്ഷികളില്ലാത്ത ഈ കേസ് അപകടം നടന്നു പത്തു ദിവസങ്ങള്‍ക്കുശേഷം ഷാഡോപോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിലാണ് തെളിയ്ക്കനായത്. ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ സി.ഐ പി.കെ വിനോദ് ഷാഡോ പോലീസ് അംഗങ്ങളായ എഎസ്‌ഐ മാരായ ഡേവിഡ്സണ്‍, ഓമനക്കുട്ടന്‍, സിപിഒ പ്രകാശ് എന്നിവര്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.