കുന്നംകുളം : ചിട്ടി തട്ടിപ്പ് നടത്തിയ സിപിഎം പഞ്ചായത്തംഗത്തിനെതിരെ പോലീസ് കേസ്സെടുത്തു. പഞ്ചായത്തംഗത്തംഗമായ കൊരട്ടിക്കര പൊന്നാരശ്ശേരി സുരേഷിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളെ പുറത്താക്കണമെന്നാവശ്യപെട്ട് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും അനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് കടവ്വല്ലൂര് പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്നും പ്രതിപക്ഷ അംഗങ്ങള്‍ ഇറങ്ങിപോയി.
കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രകമ്മറ്റി നല്കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് സുരേഷിന്റെ പേരില്‍ കേസെടുത്തത്. ക്ഷേത്ര സ്വത്തുകളും തിരുവാഭരണവും ബാങ്ക് ഡെപ്പോസിറ്റും തിരിച്ചേല്പ്പക്കാത്തതിനെ തുടര്‍ന്നാണ് ക്ഷേത്രകമ്മറ്റി പോലീസില്‍ പരാതി നല്‍കിയത്. സുരേഷ് ക്ഷേത്രകമ്മറ്റിയുടെ പേരില്‍ ചിട്ടി തട്ടിപ്പ് നടത്തിയതായും, ക്ഷേത്രം പണം ഉപയോഗിച്ച് സ്വന്തം പേരില്‍ ഭൂമിവാങ്ങിയതായും ആരോപണമുണ്ട്. പഞ്ചായത്തംഗത്തംഗ പദവി പി വി സുരേഷ് രാജിവെക്കണമെന്ന് ബിജെപി ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: