ചെറുതുരുത്തി: പ്രവര്‍ത്തനരഹിതമായി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്, ചെറുതുരുത്തി ടൗണില്‍ പഴയ മാര്‍ക്കറ്റിലാണ് മാലിന്യ സംസ്കാരണ പ്ലാന്റ് നോക്കുകുത്തിയായി നില്‍ക്കുന്നത്.
ഒന്നര കൊല്ലം മുമ്പ് പണികഴിപ്പിച്ച പ്ലാന്റ് ഒരു മാസം മാത്രമാണ് പ്രവര്‍ത്തിച്ചത്. മാലിന്യം സംസ്കരണത്തിന് ഒരാളെ വേതനം നിശ്ചയിച്ച് ഇവിടെ നിയമിച്ചിരുന്നു. ഖരമാലിന്യം സംസ്കരിക്കാന്‍ സംവിധാനമില്ലെന്നിരിക്കെ, പ്ലാസ്റ്റിക് കവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് നാട്ടുകാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതായി ആരോപണമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: