ഗുരുവായൂര്‍: ഗുരുവായൂര്‍ തൈക്കാട്ടെ മദ്യവില്‍പ്പന ശാലക്കെതിരെ നിവേദനം നല്‍കാനെത്തിയവര്‍ക്കൊപ്പം ഉണ്ടായിരുന്ന മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സി. നിവേദിതയെ തിരിച്ചയച്ച നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭ ചെയര്പേഴ്സന് പ്രൊഫ. പി.കെ.ശാന്തകുമാരിയുടെ കോലം കത്തിച്ചു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്.അനീഷിന്റെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ ധര്‍ണ മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി. നിവേദിത ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: