പെരുവ: അവര്‍മ 361 നമ്പര്‍ എന്‍എസ്എസ് കരയോഗം പുതുതായി പണി കഴിപ്പിച്ച ആഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വൈക്കം താലൂക്ക് എന്‍എസ്എസ് യൂണിയന് ഭരണസമിതി അംഗം പി. ജി. എം നായര്‍ കാരിക്കോട് നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് പത്മനാഭന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. കെ. വിജയന് നായര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ പി.ജി.എം നായര്‍ വിതരണം ചെയ്തു. മേഘ എസ്, മനു ശങ്കര്‍, രാജലക്ഷ്മി, ആരോമല്‍ എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി. അരവിന്ദാക്ഷന് നായര്‍, ശങ്കര്‍ജി, ബിനു സി കൈമള്‍, പി. കെ. തങ്കപ്പന്, സുരേന്ദ്രന്, ലീലാ ഗോപിനാഥ്, ഷീല, ബിന്ദു ശ്രീകുമാര്‍, സജിത് പി. നായര്‍, സുനേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: