പയ്യന്നൂര്‍: തെങ്ങ്വീണ് കാല്‍നടയാത്രക്കാരിക്ക് പരിക്കേറ്റു. രാമന്തളി വടക്കുമ്പാട് കെ.സി.പാലത്തിനു സമീപം താമസിക്കുന്ന ദാമോദരന്റെ ഭാര്യ പരത്തി രാധ (52) ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലിക്കായി പോകുന്നതിനിടയില്‍ ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ തെക്കെകോവിലില് വെച്ചായിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: