കനത്ത മഴയും കാറ്റും : വ്യാപക നാശനഷ്ടം

Tuesday 18 July 2017 10:13 pm IST

പാലക്കാട്: കനത്ത മഴയിലും കാറ്റിലും ജില്ലയുടെ പലഭാഗങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. രണ്ടാള്‍ക്ക് പരിക്കേറ്റു. മരം വീണ് ഒരാള്‍ക്ക് പരിക്ക് നറണി കല്ലന്‍ത്തോട്ടില്‍ റോഡരികില്‍ നില്‍ക്കുന്ന പൂളമരം വീണ് ചെമ്മണാംതോട് സ്വദേശിയ രമേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഏഴ് മണിയോടെ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു. ഇതിനിടെ ഇതുവഴി ബൈക്കില്‍ വന്ന ഇയാളുടെ ദേഹത്തേക്ക് മരക്കൊമ്പ് തടിയാണ് പരിക്കേറ്റത് കാലിന് സാരമായ പരിക്കേറ്റ രമേഷ് സമീപത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കുറുകളോളം ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പിന്നിട് നാട്ടുക്കാരും ഫയര്‍ഫോഴ്‌സ് ജീവനക്കാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വൈദ്യുത ലൈനില്‍ മരം കൊമ്പ് വീണതിനെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി തടസ്സം വൈകുന്നേരത്തോടെയാണ് ഇലക്ട്രിസിറ്റി ജീവനക്കാര്‍ പുനസ്ഥാപിച്ചത്. കൂറ്റനാട് :സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം കടപുഴകി വീണ് വീട് തകര്‍ന്നു. ചാലിശ്ശേരി കിഴക്കേ പട്ടിശ്ശേരി പൂഴിക്കുന്നത്ത് രവിയുടെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ വലിയ പൂമരം കടപുഴകി വീടിനു മുകളില്‍ വീഴുകയായിരുന്നു. ഓടും മരവും തലയില്‍ വീണ് വീടിനുള്ളില്‍ പിഞ്ചു കുഞ്ഞിനൊപ്പം ഉറങ്ങുകയായിരുന്നരവിയുടെ മകള്‍ വിദ്യക്ക് തലയില്‍ പരിക്കേറ്റു. ചാലിശ്ശേരി വില്ലേജ് ഓഫീസര്‍ കെ മുരളീധരന്‍ സ്ഥലം സന്ദര്‍ശിച്ചു. തണ്ണീര്‍കോട്, കരിമ്പ മേഖല കളിലും ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. കരിമ്പ അവുങ്ങാട്ടില്‍ റഷീദിന്റെ വീട്ടിലെ തൊഴുത്തിന്റെ മുകളിലെ ഓടും, കോഴിക്കൂടിന്റെ ഷീറ്റും പറന്നു പോയി. കൊല്ലങ്കോട്: കനത്തമഴയിലും കാറ്റിലും മുതലമട പഞ്ചായത്തിലെ പരുത്തിക്കാട്, പുതുനഗരം പഞ്ചായത്തിലെ കരിപ്പോട് പ്രദേശങ്ങളില്‍ മൂന്നോളം മരങ്ങള്‍ കടപുഴകി വീണു. ഗോവിന്ദാപുരം- മംഗലം അന്തര്‍ സംസ്ഥാന പാതയില്‍ പരുത്തിക്കാട് ഇന്‍ഡസ്ടീയല്‍ എസ്‌റ്റേറ്റ് മുന്നിലുള്ള തേക്ക് മരവും തൊട്ടുള്ള മരവുമാണ് റോഡിലേക്ക് വീണത്. ഇതുവഴി കടന്നു പോയ കാര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ഉച്ചക്ക് മൂന്നു മണിയോടെ തുടങ്ങിയ ശക്തമായ കാറ്റിലും മഴയിലുമാണ് നാശനഷ്ടമുണ്ടായത്. കാലപ്പഴക്കമാര്‍ന്നതും റോഡിലേക്ക് വീഴാറായതുമായ മരം മുറിച്ച് മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പരുത്തിക്കാട് രണ്ട് മരവും പുതുനഗരം കരിപ്പോട് ഒരു മരവുമാണ് റോഡില്‍ വീണത്. ചിറ്റൂര്‍ ഫയര്‍ സര്‍വീസ് യൂണിറ്റും, കൊല്ലങ്കോട് ്എസ്‌ഐ. പി.ബി.അനീഷും സംഘവു സംഭവ സ്ഥലത്തെത്തി. നാട്ടുകരുടെ സഹായത്തോട് മരക്കൊമ്പുകള്‍ മുറിച്ച് മാറ്റി ഗതാഗതയോഗ്യമാക്കി. ഗോവിന്ദാപുരം- മംഗലം പാതയുടെ വശങ്ങളിലും കൊല്ലങ്കോട് പുതുനഗരം പാതയില്‍ കരിപ്പോടും അപകടാവസ്ഥയിലായ നിരവധി മരങ്ങളുണ്ട്. ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയാല്‍ മാത്രമേ പാതയോരത്തുള്ള അപകടാവസ്ഥയിലായതും ജീവന് ഭീഷണിയായതുമായ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കഴിയൂവെന്ന് പിഡബ്ല്യൂഡി എക്‌സി.എഞ്ചിനിയിര്‍ രാജേഷ് പറഞ്ഞു. നെല്ലിയാമ്പതി : നെന്മാറ നെല്ലിയാമ്പതി റോഡില്‍ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെതുടര്‍ന്ന് പോത്തുണ്ടി ഡാമിന് സമീപം സ്ഥിതി ചെയ്തിരുന്ന വലിയമരം റോഡിന് കുറുകെ വീഴുകയാണുണ്ടായത്. ആലത്തൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയും കെഎസ്ആര്‍ടിസി ബസ് യാത്രക്കാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. നിരവധിപേര്‍ ഗതാഗതക്കുരുക്കില്‍പ്പെട്ടു വലഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.