തലശ്ശേരി: ചക്യത്ത്മുക്കിലെ കണിയേരി വയലില്‍ സുന്ദര്നിവാസില് സിബി (24) ബാംഗ്ലൂരിലെ താമസസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ബാംഗ്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മാടപ്പീടിക രാജാസ് കല്ലായി സ്കൂളിനടുത്ത ലസിന് (30) ആണ് സിബിയുടെ ഭര്‍ത്താവ്. രണ്ട് വര്‍ഷം മുമ്പ് വിവാഹിതരായ ഇരുവരും കുറച്ച് മാസങ്ങള്‍ക്കുമുമ്പാണ് ബാംഗ്ലൂരില്‍ താമസമാക്കിയത്. ഭര്‍ത്താവിന്റെ പീഡനമാണ് മരണകാരണമെന്നാണ് ആരോപണം. സോമസുന്ദരം-ബേബി ദമ്പതികളുടെ മകളാണ് സുബി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: