തലശ്ശേരി: മുഖംമൂടി ധരിച്ചെത്തിയ കവര്‍ച്ചാ സംഘത്തിന്റെ ശ്രമം വിഫലമായി. ധര്‍മ്മടം ചിറക്കുനിയിലെ സോണി ഇലക്ട്രോണിക്സ് ഉടമ ഗിരീഷിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ മുഖംമൂടി ധരിച്ചെത്തിയ സംഘം കവര്‍ച്ചാശ്രമം നടത്തിയത്. എന്നാല്‍ പരിസരത്തെ വീടുകളിലെ നായകളുടെ നിലക്കാതെയുള്ള കുരകേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് ധര്‍മ്മടം പോലീസില്‍ പരാതിനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: