ഗുരുധര്‍മ്മ പ്രചാരണസഭ ഭരണസമിതി ചുമതലയേറ്റു

Tuesday 18 July 2017 10:20 pm IST

ഗുരുധര്‍മ്മ പ്രചാരണസഭയുടെ പുതിയ ഭരണസമിതി അംഗങ്ങള്‍ സ്വാമി പ്രകാശാനന്ദയ്ക്കും
സ്വാമി ഋതംഭരാനന്ദയ്ക്കും ഒപ്പം ശിവഗിരിയില്‍

തിരുവനന്തപുരം: ഗുരുധര്‍മ്മ പ്രചാരണസഭ കേന്ദ്ര നിര്‍വാഹകസമിതി ചുമതലയേറ്റു. ഗുരുദേവ മഹാസമാധിയില്‍ ധര്‍മ്മസംഘം അദ്ധ്യക്ഷന്‍ സ്വാമി വിശുദ്ധാനന്ദ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ധര്‍മ്മസംഘം മുന്‍ പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി ധര്‍മ്മവ്രത, സ്വാമി വിശാലാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ എന്നിവര്‍ നേതൃത്വം നല്‍കി.
പുതിയ ഭാരവാഹികള്‍: സ്വാമി വിശുദ്ധാനന്ദ (പ്രസിഡന്റ്), കെ.കെ. കൃഷ്ണാനന്ദബാബു (വൈസ് പ്രസിഡന്റ്), സ്വാമി സാന്ദ്രാനന്ദ (ജനറല്‍ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷറര്‍), സ്വാമി ഗുരുപ്രസാദ് (സെക്രട്ടറി), ടി.വി. രാജേന്ദ്രന്‍ (രജിസ്ട്രാര്‍), ഇ.എം. സോമനാഥന്‍ (പിആര്‍ഒ), സി.ടി. അജയകുമാര്‍, ഡി. അജിത്കുമാര്‍ (ജോ. രജിസ്ട്രാര്‍മാര്‍), കെ.എസ്. ജെയിന്‍ (ചീഫ് കോ-ഓര്‍ഡിനേറ്റര്‍), കെ. ജയധരന്‍, പുത്തൂര്‍ ശോഭനന്‍ (കോ-ഓര്‍ഡിനേറ്റര്‍മാര്‍), കുറിച്ചി സദന്‍ (ചെയര്‍മാന്‍-ഉപദേശകസമിതി), വി.ടി. ശശീന്ദ്രന്‍ (കണ്‍വീനര്‍- ഉപദേശകസമിതി). മൂന്നു വര്‍ഷമാണ് കാലാവധി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.