കണ്ണൂര്‍: അര്‍ഹരായ അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങളായ ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, ഡെയ്സി പ്ലെയര്‍, സി പി വീല്‍ചെയര്‍, ടോക്കിങ്ങ് കാല്‍ക്കുലേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ വിതരണം ചെയ്യും. ആവശ്യമുളളവര്‍ വികലാംഗ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വില്ലേജ് ഓഫീസറില്‍ നിന്നും ലഭിച്ച വരുമാന സര്‍ട്ടിഫിക്കറ്റ് (പരിധി ഒരു ലക്ഷം രൂപ), അപേക്ഷകര്‍ ആവശ്യപ്പെടുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ പ്രാപ്തിയുണ്ടെന്ന് തെളിയിക്കുന്ന വൈകല്യവിഭാഗത്തില് സ്പെഷലൈസ് ചെയ്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ സഹിതം ആഗസ്ത് 8 നകം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ മുഖേന ഉപകരണം ലഭിച്ചവര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. ഫോണ്‍: 0497 2712255.
പ്രതികരിക്കാൻ ഇവിടെ എഴുതുക: