കണ്ണൂര്‍: സംസ്ഥാന സാക്ഷരതാ മിഷന് കേരള പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം (12-ാം ബാച്ച്), ഹയര്‍ സെക്കന്ററി (മൂന്നാം ബാച്ച്) തുല്യതാ കോഴ്സുകളിലേക്ക് ജൂലൈ 31 വരെ രജിസ്റ്റര്‍ ചെയ്യാം. 50 രൂപ പിഴയോടെ ആഗസ്ത് 10 വരെ ഫീസ് അടക്കാം. പത്താംക്ലാസിന് രജിസ്ട്രേഷന് ഫീസ് 100 രൂപയും കോഴ്സ് ഫീസ് 1750 രൂപയുമാണ്. ഹയര്‍സെക്കന്ററി തുല്യതാ കോഴ്സിന് രജിസ്ട്രേഷനും പ്രവേശനത്തിനുമായി 300 രൂപയാണ് ഫീസ്. കോഴ്സ് ഫീസ് 1950 രൂപ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ കോഴ്സ് ഫീസ് അടക്കേണ്ടതില്ല. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനും ജയില്‍ അന്തേവാസികള്‍ക്കും കോഴ്സ് സൗജന്യമാണ്. ഫോണ്‍: 0497 2707699.
പ്രതികരിക്കാൻ ഇവിടെ എഴുതുക: