ഭാഗ്യക്കുറി വിവരങ്ങള്‍ അറിയാന്‍ പുതിയ വെബ് പോര്‍ട്ടല്‍

Tuesday 18 July 2017 10:23 pm IST

കണ്ണൂര്‍: ഭാഗ്യക്കുറി ടിക്കറ്റിനെ സംബന്ധിച്ചും നറുക്കെടുപ്പുകളെക്കുറിച്ചുമുളള വിവരങ്ങള്‍ എളുപ്പത്തില്‍ അറിയുന്നതിന് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്‌പോര്‍ട്ടല്‍ തയ്യാറായി. ലോട്ടറി പബ്ലിക് ആന്റ് ഏജന്റ്‌സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്ന പേരിലുളള പ്രസ്തുത സോഫ്റ്റ്‌വെയര്‍ ുീൃമേഹ.സലൃമഹമഹീേേലൃശല.െശി എന്ന അഡ്രസിലൂടെ ഇന്റര്‍നെറ്റ് വഴി ലഭിക്കും. പൊതുജനങ്ങള്‍ക്ക് പ്രസ്തുത വെബ് പോര്‍ട്ടലിലൂടെ നറുക്കെടുപ്പ് പരിശോധിക്കുവാനും ഒരു ടിക്കറ്റിന്റെ ആധികാരികത പരിശോധിക്കുവാനും ടിക്കറ്റിനെക്കുറിച്ചുളള വിവരങ്ങള്‍ അറിയുവാനും വരുന്ന നറുക്കെടുപ്പുകളെക്കുറിച്ചുളള വിവരങ്ങള്‍ അറിയുവാനും സാധിക്കും. ഏജന്റുമാര്‍ക്ക് പ്രതേ്യകം യൂസര്‍ ഐഡി, പാസ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വാങ്ങിയ ടിക്കറ്റിനെയും നേടിയ സമ്മാനങ്ങളെയും സംബന്ധിച്ചുമുളള വിവരങ്ങള്‍ അറിയുവാനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും ലോഗിന്‍ ചെയ്യുന്നതിനുളള പാസ് വേര്‍ഡിനും ജില്ലാ ഭാഗ്യക്കുറി ഓഫീസറുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.