കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് എച്ച്.ആര് എക്സിക്യുട്ടീവ് (എംബിഎ), പര്‍ച്ചേയ്സ് എന്‍ട്രി, അക്കാദമിക്ക് കൗണ്‍സിലര്‍, ബിസിനസ് എക്സിക്യുട്ടീവ്, ഗോഡൗണ്‍ കീപ്പര്‍, സിസ്റ്റം ഓഫീസര്‍, സെയില്‍സ് എക്സിക്യുട്ടീവ്് (ബിരുദം), കാഷ്യര്‍, സിആര്‍ഇ റിലേഷന്‍ഷിപ്പ് ഓഫീസര്‍ (പ്ലസ്ടു), സെക്യൂരിറ്റി ഗാര്‍ഡ്, ഡെലിവറി ബോയ് (എസ്എസ്എല്‍സി), പ്രൊഫഷണല്‍ സെയില്‍സ് ട്രെയിനി, സെയില്‍സ് ബോയ്/ഗേള്‍ എന്നീ തസ്തികകളില്‍ 22ന് രാവിലെ 10 മണി മുതല്‍ 1.30 വരെ കൂടിക്കാഴ്ച നടത്തും. താല്പര്യമുളള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയില്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രുപ രജിസ്ട്രേഷന് ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യുവില്‍ പങ്കെടുക്കേണ്ടതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: